വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; പാലക്കാട് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Published : Jun 01, 2021, 06:04 PM ISTUpdated : Jun 01, 2021, 08:02 PM IST
വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; പാലക്കാട് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Synopsis

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുകയാണ്. 

പാലക്കാട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് പൊറ്റശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്. 48 വയസായിരുന്നു. കൊവിഡ് ബാധിതയായ വസന്തയെ കഴിഞ്ഞ മാസം 23 നാണ് മഞ്ചേരി  ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച കൊവിഡ് നെഗറ്റീവായെങ്കിലും ബ്ലാക്ക് ഫംഗസിനെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മുർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. പ്രമേഹരോഗിയുമായിരുന്ന വസന്ത ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

 

PREV
click me!

Recommended Stories

ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്