പാലക്കാട് സ്വകാര്യ ബസിനകത്ത് സ്ത്രീക്കെതിരെ ആക്രമണം: യുവതിക്ക് കൈക്ക് വെട്ടേറ്റു, പ്രതിയായ യുവാവ് പിടിയിൽ

Published : Oct 11, 2024, 01:27 PM IST
പാലക്കാട് സ്വകാര്യ ബസിനകത്ത് സ്ത്രീക്കെതിരെ ആക്രമണം: യുവതിക്ക് കൈക്ക് വെട്ടേറ്റു, പ്രതിയായ യുവാവ് പിടിയിൽ

Synopsis

സ്വകാര്യ ബസിൽ യാത്രക്കാരിയായ യുവതിയെ മുൻ വൈരാഗ്യത്തെ തുടർന്ന് വാക്കത്തി ഉപയോഗിച്ച് യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനകത്ത് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ച് മുറി  സ്വദേശി ഷമീറയെ  പുതുക്കോട് കാരപൊറ്റ  മാട്ടുവഴി സ്വദേശി മഥൻകുമാർ (42) വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. യുവതിക്ക് കൈക്ക് സാരമായി പരിക്കേറ്റു. കാരപ്പൊറ്റ വഴി തൃശൂർ-പഴയന്നൂർ  റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്ന് രാവിലെ 11 മണിക്ക് മാട്ടുവഴിയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ബസിലെ യാത്രക്കാരിയായിരുന്ന ഷമീറയെ മഥൻകുമാർ ബസിൽ കയറി വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷമീറയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മഥൻകുമാറിനെ പൊലീസെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമക്കേസ് ചുമത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ