'രണ്ട് ദിവസം കേരളത്തിന്‍റെ പെരുവഴിയില്‍'; രോഗിയായ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവിന്‍റെ ക്രൂരത

Published : Jan 17, 2020, 09:54 PM ISTUpdated : Jan 17, 2020, 10:18 PM IST
'രണ്ട് ദിവസം കേരളത്തിന്‍റെ പെരുവഴിയില്‍'; രോഗിയായ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവിന്‍റെ ക്രൂരത

Synopsis

രണ്ടുദിവസമാണ് പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ കഴിഞ്ഞത്. 

അടിമാലി: ഇടുക്കി അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ലൈലാമണിയെ (55) ആണ് കണ്ടെത്തിയത്. രണ്ടുദിവസമാണ് പാതയോരത്ത് ഉപേക്ഷിച്ച കാറില്‍ വീട്ടമ്മ കഴിഞ്ഞത്. അവശനിലയിലായ വീട്ടമ്മയെ പൊലീസ് ആശുപത്രിയില്‍  എത്തിച്ചു. അടിമാലി ടൗണിനടുത്തുള്ള ദേശീയ പാതയ്ക്ക് സമീപം ഇന്നലെമുതലാണ് ഒരു ഓള്‍ട്ടോ കാര്‍ പ്രദേശവാസികള്‍ കണ്ടത്. ഇന്ന് ഉച്ചയായിട്ടും കാര്‍ പോവാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ ചെന്നുനോക്കുമ്പോഴാണ് വണ്ടിക്കുള്ളില്‍ വീട്ടമ്മയെ കണ്ടെത്തിയത്.  

തുടര്‍ന്ന് പൊലീസെത്തി കാര്‍ തുറന്ന് പരിശോധിച്ചു. ഇവരുടെ ശരീരം പാതി തളര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈലാമണിയുടെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണ്. കട്ടപ്പനയിലുള്ള മകന്‍റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയി, പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണിയുടെ മൊഴി. അതേസമയം പൊലീസ് ബന്ധുക്കളെ കണ്ടെത്താനുള്ള  ശ്രമത്തിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദൻ
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; 'സിപിഎം അക്രമം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം', വിമർശനവുമായി സണ്ണി ജോസഫ്