നേതാക്കള്‍ വിവാദത്തില്‍പെടാതെ നവാടക്കണമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദൻ
തിരുവനന്തപുരം: നേതാക്കള്‍ വിവാദത്തില്‍പെടാതെ നവാടക്കണമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദൻ. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ നേതാക്കൾ നടത്താൻ പാടില്ലെന്നും അത്തരം പ്രസ്താവകളെ പാര്‍ട്ടി തളളുമെന്നും എംവി ഗോവിന്ദൻ മുന്നറിയിപ്പ് നല്‍കി. ഗോവിന്ദൻ ലക്ഷ്യമിട്ടത് സജി ചെറിയാനെയും എ കെ ബാലനെയും ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ്. വിവാദ പ്രസ്താവന പാര്‍ട്ടിക്ക് ക്ഷീണമായെന്നാണ് വിലയിരുത്തല്‍. കാസർകോട് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രിയുടെ വാക്കുകൾ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. വിമർശനം ശക്തമായതോടെ സജി ചെറിയാൻ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.
ബിജെപിയെയും മുസ്ലിം ലീഗിനെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ട് മന്ത്രി നടത്തിയ പരാമർശം, ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പരാമർശം വിവാദമായിട്ടും പിന്നാലെ അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. പിന്നാലെയായിരുന്നു ഖേദപ്രകടനം. മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഇത്തരം പ്രസ്താവനകൾ കാരണമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. മന്ത്രിയുടെ വിശദീകരണത്തെ തള്ളിക്കൊണ്ട് മുസ്ലിം ലീഗും കോൺഗ്രസും രംഗത്തെത്തി. വർഗീയത ആളിക്കത്തിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്.


