ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Published : Nov 26, 2024, 12:07 PM ISTUpdated : Nov 26, 2024, 12:31 PM IST
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Synopsis

ഇടുക്കി ഏലപ്പാറയിൽ കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്

തൊടുപുഴ:കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് ദാരുണമായ അപകടമുണ്ടായത്. മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചാണ് സംഭവം.

സ്ത്രീ ബസിൽ കയറി ഉടനെ വളവ് തിരിയുന്നതിനിടെയാണ് അപകടം. ബസിൽ കയറി ഉടനെ ഡോറിന് സമീപമുള്ള തൂണിൽ പിടിച്ചുനിൽക്കുകയായിരുന്ന സ്ത്രീ വളവ് തിരിയുന്നതിനിടെ പിടിവിട്ട് ഡോറിലേക്ക് വീഴുകയായിരുന്നു. സ്ത്രീ കയറി സ്ഥലത്ത് നിന്നും 100 മീറ്റര്‍ ദൂരം മാത്രം ബസ് മുന്നോട്ട് നീങ്ങിയ സമയത്താണ് അപകടം. തുടര്‍ന്ന് ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഡോറിന്‍റെ ലോക്കിനും ചില പ്രശ്നങ്ങളുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ബസിൽ കയറിയശേൽം ഡോറിന് സമീപത്ത് നിന്ന് മാറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. 

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ മുറിവുണ്ടായിരുന്നു. അപകടകാരണം അന്വേഷിക്കാൻ നിര്‍ദേശം നൽകിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. 

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി

വഴിയിൽ നില്‍ക്കുന്നതിനിടെ കോടാലി ഉപയോഗിച്ച് വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ


 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം