ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു

Published : Jun 20, 2020, 10:06 PM ISTUpdated : Jun 20, 2020, 10:07 PM IST
ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു

Synopsis

 വ്യാഴാഴ്ചയാണ് ഇവർ തമിഴ്നാട്ടിൽ നിന്ന് ഇടുക്കിയിൽ എത്തിയത്. മൃതദേഹം അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി: കൊവിഡ് നിരീക്ഷണത്തില്‍ ഇരുന്ന വീട്ടമ്മ ഇടുക്കിയില്‍ മരിച്ചു. ബൈസൺവാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ ഈശ്വരി (46)യാണ് മരിച്ചത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഈശ്വരി. വ്യാഴാഴ്ചയാണ് ഇവർ തമിഴ്നാട്ടിൽ നിന്ന് ഇടുക്കിയിൽ എത്തിയത്. മൃതദേഹം അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്.

കൊല്ലം  24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർകോട് 7, തൃശ്ശൂർ 6, മലപ്പുറം - വയനാട് - തിരുവനന്തപുരം 5, കണ്ണൂർ, ആലപ്പുഴ - 4, ഇടുക്കി 1 -  സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് കേസുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ