എണ്ണപ്പനമരം മേലേക്ക് വീണു, ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്‍റെ എസ്റ്റേറ്റിലെ കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Apr 29, 2026, 10:15 AM IST
woman worker dies after oil palm tree falls in chitara estate

Synopsis

ഓയിൽ പാം എസ്റ്റേറ്റിൽ ജോലിയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ഓയിൽ പാം എസ്റ്റേറ്റിൽ ജോലിയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വിളക്കുപാറ, തടത്തിൽ പുത്തൻ വിള വീട്ടിൽ സരിത (35) ആണ് മരിച്ചത്. ഓയിൽ പാം ചിതറ എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ ജോലിക്കിടെ സരിതയുടെ മേൽ എണ്ണപ്പന കടപുഴകി വീഴുകയായിരുന്നു. സമീപം നിന്നിരുന്ന ഈട്ടി മരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീണതോടെയാണ് ഭാരം താങ്ങാനാകാതെ എണ്ണപ്പന കടപുഴകി സരിതയുടെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിലെ കരാർ തൊഴിലാളിയായിരുന്നു സരിത. കരാറുകാരന്റെ നിയന്ത്രണത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വൈദ്യുതി വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷൻ വൈകിപ്പിച്ചപ്പോള്‍ ബോർഡ് ഇടപെട്ടു'; തര്‍ക്കത്തിനിടെ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി
രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം, കുമ്പള സീതാംഗോളിയിൽ കോഴിവണ്ടി ഡ്രൈവർ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു