ഒരു കോടിയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി കരിപ്പൂരിൽ പിടിയിൽ

Published : Mar 13, 2023, 06:17 PM ISTUpdated : Mar 13, 2023, 06:22 PM IST
ഒരു കോടിയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി കരിപ്പൂരിൽ പിടിയിൽ

Synopsis

സ്വർണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണ മിശ്രിതത്തിൽ നിന്നും 1.769 കിലോ സ്വർണം ലഭിച്ചു.

കോഴിക്കോട്: കരിപ്പൂരിൽ  ഒരു കോടി രൂപ വില മതിക്കുന്ന സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിലായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ അസ്മാബീവിയാണ് അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇന്നലെ രാത്രിയാണ് നരിക്കുനി സ്വദേശിനി അസ്മാബി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ദുബായില്‍ നിന്നാണ് ഇവര്‍ കരിപ്പൂരിൽ എത്തിയത്. അസ്മാബി സ്വര്‍ണ്ണം കടത്തുന്ന എന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിച്ചിരുന്നു.  വിശദപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ദമായി ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ടത്.

സ്വർണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണ മിശ്രിതത്തിൽ നിന്നും 1.769 കിലോ സ്വർണം ലഭിച്ചു. വിപണിയില്‍ ഇതിന് ഒരു കോടിയോളം രൂപ  വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബര്‍ മാസത്തിലും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കാസര്‍കോട് സ്വദേശിയായ പത്തൊമ്പതുകാരി കസ്റ്റംസ് പിടിയിലായിരുന്നു.
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്