ഒന്നും രണ്ടുമല്ല പൊലീസേ... നീണ്ട 15 വർഷങ്ങൾ; മരണകാരണം സയനൈഡ് എന്ന് വ്യക്തം, നീതി തേടി കുടുംബം കോടതിയിൽ

Published : Dec 27, 2023, 02:52 AM IST
ഒന്നും രണ്ടുമല്ല പൊലീസേ... നീണ്ട 15 വർഷങ്ങൾ; മരണകാരണം സയനൈഡ് എന്ന് വ്യക്തം, നീതി തേടി കുടുംബം കോടതിയിൽ

Synopsis

2009 നവംബർ 17നാണ് ഇരുപത്തിമൂന്നുകാരി ഫെമിനയെ ഭർത്താവ് അസ്കർ അലിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഫെമിനയെ പാലക്കാട് ആശുപത്രിയിൽ എത്തച്ചപ്പോൾ തന്നെ മരിച്ചുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് മകൾ മരിച്ച കേസിൽ പതിനഞ്ച് വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കുടുംബത്തിൻറെ പരാതി. നീതിക്കായി സഹായമഭ്യർത്ഥിച്ച് പ്ലക്കാർഡുമായി കോടതിക്കു മുന്നിൽ എത്തിയിരിക്കുകയാണ് കുടുംബം. മരിച്ച യുവതിയുടെ 15 കാരിയായ മകളും പിതാവും സഹോദരങ്ങളുമാണ് 14 വർഷം മുമ്പ് മരിച്ച കല്ലടിക്കോട് പാലക്കൽ ഫെമിന മരിച്ച കേസിൽ നീതി തേടി കോടതിയിലെത്തിയത്. സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും ആത്മഹത്യ കേസായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.

2009 നവംബർ 17നാണ് ഇരുപത്തിമൂന്നുകാരി ഫെമിനയെ ഭർത്താവ് അസ്കർ അലിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഫെമിനയെ പാലക്കാട് ആശുപത്രിയിൽ എത്തച്ചപ്പോൾ തന്നെ മരിച്ചുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് പിതാവ് മുഹമ്മദാലി ഹാജി നൽകിയ പരാതിയിൽ ഭർത്താവ് അസ്കർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് എതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ, ഫെമിന മരിച്ചത് സയനെയ്ഡ് ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടും പൊലീസ് സ്ത്രീധന മരണമാണെന്ന് വരുത്തി തീർക്കുകയാണെന്ന് ഫെമിനയുടെ ബന്ധുക്കൾ പറയുന്നത്. കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും ആത്മഹത്യ കേസായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തരല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

നിർബന്ധപൂർവം സയനെയ്‌ഡ് നൽകിയെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. മൃതദേഹത്തിലെ മുറിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. 14 വർഷമായിട്ടും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല. ചൊവ്വാഴ്ച അന്തിമ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ അതുണ്ടായില്ല. ഇനിയും പൊലീസിന് സമയം നീട്ടി നൽകരുതെന്ന് കോടതിയോട് അപേക്ഷിക്കാനാണ് നീതി തേടി കുടുംബം സമരത്തിനിറങ്ങിയത്. അതേസമയം കേസിലെ കുറ്റപത്രം കഴിഞ്ഞ ജൂലായിയിൽ സമർപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.

വില നോക്കാതെ പോയി ദോശ എങ്ങാനും ഓ‍ര്‍ഡർ ചെയ്താൽ! 'ഓർക്കാപ്പുറത്തെന്‍റെ പിന്നീന്നൊരടിയിത്', അറിയാതെ പാടി പോകും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്