നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടി; വിടാതെ കോൺഗ്രസ്, ഇന്ന് 282 ബ്ലോക്കിലും ഫാസിസ്റ്റ് വിമോചന സദസ്

Published : Dec 27, 2023, 12:09 AM IST
നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടി; വിടാതെ കോൺഗ്രസ്, ഇന്ന് 282 ബ്ലോക്കിലും ഫാസിസ്റ്റ് വിമോചന സദസ്

Synopsis

കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമാകും

തിരുവനന്തപുരം: നവ കേരള സദസിനെതിരായ പ്രതിഷേധങ്ങൾക്കിടയിലെ പൊലീസ് നടപടികൾക്കെതിരായ കോൺഗ്രസ് പ്രതിഷേധം ഇന്നും തുടരും. സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് കെ പി സി സി തീരുമാനം. 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്നും കെ പി സി സി അറിയിച്ചു.

ചാലക്കുടിയിൽ പൊലീസ് ജീപ് തകർത്ത് ഡിവൈഎഫ്ഐ നേതാവിനെ മോചിപ്പിച്ച സിപിഎം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

അറിയിപ്പ് ഇപ്രകാരം

നവ കേരള സദസുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് നരനായാട്ടിനെതിരെ കെ പി സി സി ആഹ്വാന പ്രകാരം ഡിസംബര്‍ 27 ന്  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ വന്‍ പ്രതിഷേധ ജ്വാല നടത്തും. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എം പി, കൊടിക്കുന്നില്‍ സുരേഷ് എം പി, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, കേരളത്തില്‍ നിന്നുള്ള എ ഐ സി സി ഭാരവാഹികള്‍, കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍, എം പിമാര്‍, എം എൽ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന വിമോചന സദസ് ഉദ്ഘാടനം ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു