കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സ്ത്രീ താഴേക്ക് വീണു; ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശി ആശുപത്രിയിൽ

By Web TeamFirst Published Dec 5, 2020, 9:26 AM IST
Highlights

മറൈൻ ഡ്രൈവിന് സമീപമുള്ള ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിലാണ് സംഭവം. അമ്പത് വയസ് പ്രായമുള്ള തമിഴ്നാട് സ്വദേശിക്കാണ് അപകടമുണ്ടായത്

കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും വീണ് വീട്ടു ജോലിക്കാരിയായ സ്ത്രീക്ക് പരിക്ക്. മറൈൻ ഡ്രൈവിന് സമീപമുള്ള ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിലാണ് സംഭവം. അമ്പത് വയസ് പ്രായമുള്ള തമിഴ്നാട് സ്വദേശി കുമാരിക്കാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് പിന്നീട് ലേക് ഷോറിലേക്ക് മാറ്റി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തി. ‍

click me!