തദ്ദേശ തെരഞ്ഞെടുപ്പ്: വെബ് റാലിയുമായി എൽഡിഎഫും യുഡിഎഫും

By Web TeamFirst Published Dec 5, 2020, 8:18 AM IST
Highlights

വെർച്വൽ റാലിയുമായി എൽഡിഎഫും യുഡിഫും.  തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് 12 മുതൽ ഒരു മണി വരെയാണ് യുഡിഎഫ് റാലി. 

തിരുവനന്തപുരം: വെർച്വൽ റാലിയുമായി എൽഡിഎഫും യുഡിഫും.  തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് 12 മുതൽ ഒരു മണി വരെയാണ് യുഡിഎഫ് റാലി. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ അഴിമതിയ്ക്കും ജനദ്രോഹനടപടികള്‍ക്കും  വികസനവിരുദ്ധ മനോഭാവത്തിനുമെതിരായാണ്  റാലി സംഘടിപ്പിക്കുന്നത്.  

ഇന്നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ നടത്തുന്ന വെര്‍ച്വല്‍ റാലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എംഎം.ഹസ്സന്‍ അദ്ധ്യക്ഷനാകും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കളെല്ലാം റാലിയിൽ പങ്കെടുക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വെബ് റാലി ഇന്ന് വൈകിട്ട്‌ 6 മണിക്കാണ്. കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിലാണ് വെബ്‌ റാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ തീരുമാനിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ വെബ്‌ റാലി ഉദ്‌ഘാടനം ചെയ്യുക. 

കുറഞ്ഞത്‌ അമ്പത് ലക്ഷം പേരെ വെബ്‌ റാലിയിൽ അണിനിരത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. വെബ് റാലി പ്രസംഗങ്ങൾ ഫേസ്ബുക്ക് പേജുകളിലും യൂട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും വെബ് റാലി പ്രസംഗങ്ങൾ  fb.com/ldfkeralam, fb.com/cpimkerala എന്നീ ഫേസ്ബുക്ക് പേജുകളിലും
youtube.com/cpimkeralam എന്ന യൂട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും.

click me!