
പത്തനംതിട്ട: ശബരിമലയിൽ ഡോളിയിൽ നിന്നും വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്കേറ്റു. കർണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52 വയസ്സ്) ആണ് പരിക്കേറ്റത്. സന്നിധാനത്തേക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാൽ വഴുതി വീണത്. മഞ്ജുളയെ ആംബുലൻസിൽ പമ്പയിൽ എത്തിച്ചു തുടര്‍ന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡോളിയിൽ നിന്നും നിലത്ത് വീണ മഞ്ജുളയുടെ തലയ്ക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ കേസെടുത്ത പൊലീസ് മഞ്ജുളയെ തോളേറ്റിയ നാല് ഡോളിയെടുപ്പുകാരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും നാല് പേര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. സുബ്രമണ്യൻ, പ്രശാന്ത്, രവി , കാളി ശരശൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
തുലാമാസ പൂജകൾക്കും മേൽശാന്തിമാരുടെ നറുക്കെടുപ്പിനുമായി ശബരിമല നട തുറന്നു. ഇന്ന് പ്രത്യേക പൂജകൾ ഒന്നുമില്ല. നാളെ രാവിലെയാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പ്. നാളെ നടക്കാനിരിക്കു നറുക്കെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എൻ വിഷ്ണു നമ്പൂതിരി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ കോടതി ദേവസ്വം ബോർഡിന് കത്തയച്ചിട്ടുണ്ട്. എന്നാൽ നാളെ നടക്കേണ്ട നറുക്കെടുപ്പിന് മാറ്റമുണ്ടാകില്ലെന്നും ഇക്കാര്യത്തിൽ സുപ്രീംകോടതിക്ക് വിശദമായി റിപ്പോര്‍ട്ട് നൽകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ പറഞ്ഞു.
മേൽശാന്തി നറുക്കെടുപ്പിനുള്ള നടപടികളൽ വീഴ്ചയുണ്ടായിട്ടില്ല. ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ച വിഷ്ണു നമ്പൂതിരി അപേക്ഷയയുടെ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. നിശ്ചിത സമയത്ത് നൽകേണ്ട സർട്ടിഫിക്കറ്റുകളും നൽകിയിരുന്നില്ലെന്നും ഹൈക്കോടതിയിൽ ഹർജി എത്തിയപ്പോൾ കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നാളെ നടക്കുന്ന നറുക്കെടുപ്പ് സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ നടപടികളിൽ മാറ്റം ഉണ്ടാവില്ലെന്നും അനന്തഗോപൻ കൂട്ടിച്ചേര്‍ത്തു.
തൽക്കാലം നറുക്കെടുപ്പിന് സ്റ്റേ ഇല്ല ഇല്ല. രണ്ട് ആഴ്ചയ്ക്കകം കോടതിക്ക് മറുപടി നൽകണമെന്നും നിർദ്ദേശം നൽകി. കേസിന്റെ അന്തിമ വിധിക്ക് ശേഷം ആയിരിക്കും മേൽശാന്തി നിയമനം എന്നും കോടതി നിർദ്ദേശിച്ചു. മേൽശാന്തി മാരെ തെരഞ്ഞെടുക്കാനുള്ള അപേക്ഷയുടെ ഫോർമാറ്റിലെ ആക്ഷേപം ഉന്നയിച്ചാണ് വിഷ്ണു നമ്പൂതിരി കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam