മഴയിൽ പോയ വൈദ്യുതി പുനസ്ഥാപിക്കാൻ ഫീൽഡ് ജീവനക്കാർക്കൊപ്പം മിനിസ്റ്റീരിയൽ ജീവനക്കാരും; അഭിനന്ദിച്ച് കെഎസ്ഇബി

Published : Jun 12, 2024, 10:53 AM ISTUpdated : Jun 12, 2024, 10:56 AM IST
മഴയിൽ പോയ വൈദ്യുതി പുനസ്ഥാപിക്കാൻ ഫീൽഡ് ജീവനക്കാർക്കൊപ്പം മിനിസ്റ്റീരിയൽ ജീവനക്കാരും; അഭിനന്ദിച്ച് കെഎസ്ഇബി

Synopsis

കോഴിക്കോട് കൂമ്പാറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് അമ്പിളിയും കാഷ്യർ അൽഫോൺസയും വൈദ്യുതി തടസ്സം പരിഹരിക്കാൻ ഫീൽഡ് ജീവനക്കാർക്കൊപ്പം ഇറങ്ങിയതിന്‍റെ ചിത്രവും കെഎസ്ഇബി പങ്കുവെച്ചു

കോഴിക്കോട്: കനത്ത മഴയും കാറ്റും ഏറ്റവും അധികം നാശം വിതയ്ക്കുന്ന മേഖലകളിലൊന്നാണ് വൈദ്യുതി വിതരണം. മരങ്ങള്‍ കടപുഴകി വൈദ്യുത ലൈൻ പൊട്ടി വീഴുന്നതും പോസ്റ്റുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. പേമാരിയിൽ വൈദ്യുത വിതരണ ശൃംഖലയ്ക്കാകെ നാശം വിതച്ചപ്പോൾ ഫീൽഡ് ജീവനക്കാർക്ക് സഹായഹസ്തവുമായി മിനിസ്റ്റീരിയൽ ജീവനക്കാരും രംഗത്തിറങ്ങിയതായി കെഎസ്ഇബി അറിയിച്ചു.

കോഴിക്കോട് കൂമ്പാറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് (ഇൻ ചാർജ്) അമ്പിളിയും കാഷ്യർ അൽഫോൺസയും കനത്ത മഴ മൂലമുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കാൻ ഫീൽഡ് ജീവനക്കാർക്കൊപ്പം ഇറങ്ങിയതിന്‍റെ ചിത്രവും കെഎസ്ഇബി ഫേസ് ബുക്കിൽ പങ്കുവെച്ചു. അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. 

കെഎസ് ഇബിയുടെ പോസ്റ്റിന് താഴെ അഭിനന്ദിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു. ഇത് പ്രൊഫണഷലായ കാര്യമല്ല എന്നാണ് ഒരാളുടെ വിമർശനം. അത്യാവശ്യ ഘട്ടത്തിൽ സഹായഹസ്തവുമായി ഇറങ്ങിയ അവരുടെ സേവന സന്നദ്ധത അനുമോദനാർഹമാണല്ലോ എന്നാണ് കെഎസ്ഇബിയുടെ മറുപടി. അവർ ചെയ്യേണ്ട ഓഫീസ് ജോലി അവിടെ മാറ്റിവെച്ചിട്ടല്ലേ സഹായിക്കാൻ പോയതെന്നാണ് മറ്റൊരു വിമർശനം.

മഴക്ക് മുമ്പേ ലൈനുകളിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും ഒക്കെ വെട്ടി മാറ്റാൻ ശുഷ്കാന്തി കാണിച്ചാൽ മഴയും കാറ്റും ഉണ്ടാവുമ്പോൾ ഇത്രയും നഷ്ടം വരില്ലെന്നാണ് മറ്റൊരു നിർദേശം. മാതൃകയാക്കേണ്ട ഇടപെടൽ, അഭിനന്ദനാർഹം, നല്ല കാര്യം എന്നിങ്ങനെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്. 

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ട, സാക്ഷ്യപത്രം മതിയെന്ന് കെഎസ്ഇബി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ