
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പാലിക്കണമെന്ന് ഹർജി.പ്രധാനഹർജിയിൽ കക്ഷിയാകാൻ സുപ്രീം കോടതി അനുമതി നൽകി. മൂന്നിലൊന്ന് സീറ്റുകളിൽ വനിതാ സംവരണം നടപ്പിലാക്കണമെന്നായിരുന്നു ഹർജി. നേരത്തെ സമാനഹർജിയിൽ കോടതി നോട്ടീസ് അയച്ചിരുന്നു .ഇതോടെയാണ് കക്ഷിയാകാൻ നിർദ്ദേശം നൽകിയത്. മലയാളി അഭിഭാഷകയായ യോഗമായ ആണ് ഹർജിക്കാരി. അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, ദീപക് പ്രകാശ് എന്നിവർ കോടതിയില്‍ ഹാജരായി
തെരെഞ്ഞെടുപ്പ് കമ്മീഷ്ണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെന്‍റ് പാസ്സാക്കിയ നിയമം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.അതെ സമയം ഹർജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു .മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറേയും, കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന് എതിരെയാണ് ഹർജി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam