വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്,എംടി പറഞ്ഞത് കേന്ദ്രത്തിനെതിരെയെന്ന് ഇ.പി.

Published : Jan 12, 2024, 10:57 AM ISTUpdated : Jan 12, 2024, 10:58 AM IST
വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്,എംടി പറഞ്ഞത് കേന്ദ്രത്തിനെതിരെയെന്ന് ഇ.പി.

Synopsis

വ്യക്തി ആരാധനയെ സിപിഎം എതിർക്കുന്നു, പക്ഷെ വ്യക്തികളുടെ മികവ് പറയുന്നതിൽ തെറ്റില്ലെന്നും ഇപിജയരാജന്‍

തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്ററിവൽ വേദിയില്‍ എംടി നടത്തിയ വിമർശനം കേന്ദ്രത്തിനെതിരെയെന്നാവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇപിജയരാജൻ രം​ഗത്ത്.
മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമർശിക്കാനിടയില്ല.വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്.പ്രസംഗം കേട്ടപ്പോൾ പ്രശ്നം ഒന്നും തോന്നിയില്ല.വാക്കുകൾ വ്യാഖ്യാനിച്ചത് ഇടതുപക്ഷ വിരുദ്ധരെന്നും ഇപി പറഞ്ഞു.വ്യക്തി ആരാധനയെ സിപിഎം എതിർക്കുന്നു, പക്ഷെ വ്യക്തികളുടെ മികവ് പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 


ജനപിന്തുണ ഉള്ള നേതാവാണ് പിണറായി വിജയനെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.നവകേരള സദസ് അതിന്‍റെ  തെളിവാണ്.നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ടാണ് എം ടി യുടെ പരാമർശത്തെ  തിരിച്ചു വിടുകയാണ്.എം ടി തന്നെ ഇക്കാര്യം നിഷേധിച്ചു.എം ടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചു. .നേതൃപൂജയിൽ ഇഎംഎസിനെ കണ്ടില്ല എന്നാണ് എംടി പറഞ്ഞത്.ഇക്കാര്യത്തിൽ ഇഎംഎസും പിണറായി വിജയനും അങ്ങനെ അല്ല എന്നും മന്ത്രി പറഞ്ഞു.

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം