ഹോംഗാർഡായി ഇനി വനിതകളും: മുപ്പത് ശതമാനം വനിതാ സംവരണം നൽകി സർക്കാർ ഉത്തരവിറങ്ങി

By Web TeamFirst Published Oct 20, 2020, 9:56 PM IST
Highlights

 ഇതുവരെ വിമുക്ത ഭടൻമാർക്കും, പൊലീസ് -ജയിൽ-എക്സൈസ്-വനംവകുപ്പികളിൽ നിന്നും വിരമിച്ച പുരുഷൻമാർക്ക് മാത്രമാണ് ദിവസവേതനത്തിൽ നിയമനം നൽകിയിരുന്നത്. 

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഹോംഗാർഡിലേക്ക് 30 ശതമാനം സ്ത്രീ സംവരണം നൽകി സർക്കാർ ഉത്തരവിറക്കി. ഇതുവരെ വിമുക്ത ഭടൻമാർക്കും, പൊലീസ് -ജയിൽ-എക്സൈസ്-വനംവകുപ്പികളിൽ നിന്നും വിരമിച്ച പുരുഷൻമാർക്കും മാത്രമാണ് ദിവസവേതനത്തിൽ നിയമനം നൽകിയിരുന്നത്. 

ട്രാഫിക്ക് നിയന്ത്രണത്തിനും പൊലീസ് സ്റ്റേഷനുകളിലും ഫയർഫോഴ്സിലുമാണ് ഹോം ഗാർഡുകളെ നിയമിക്കുന്നത്.  ഹോം ഗാർഡിൽ സ്ത്രീകള്‍ക്കും സംവരണം നൽകണമെന്ന് ഫയർഫോഴ്സ് മേധാവി ആർ.ശ്രീലേഖയുടെ ശുപാർശയെ തുടർന്നാണ് നിയമനം നൽകാൻ സർക്കാർ ഉത്തരവിറക്കിയത്.

click me!