
തിരുവനന്തപുരം: വിവാഹം ( Marriage) ആലോചിക്കുന്ന ഘട്ടത്തിൽ സ്ത്രീധന (Dowry ) പ്രശ്നങ്ങൾ ഉയർന്നാൽ യുവതികൾ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ( Pinarayi Vijayan). ഈ പരാതികളിൽ സർക്കാർ ഒപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീധന പീഡനങ്ങളും പ്രണയപകയിലെ കൊലപാതകങ്ങളും വർദ്ധിക്കുമ്പോഴാണ് സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ തന്നെ രംഗത്തിറങ്ങുന്നത്. ഇന്ന് മുതൽ വനിതാ ദിനമായി മാർച്ച് 8 വരെ നീളുന്ന സ്ത്രീപക്ഷ നവകേരള പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. സ്ത്രീധനം അടക്കമുള്ള തിന്മകൾക്കെതിരെ പ്രതികരിച്ചാൽ സർക്കാർ ഒപ്പം നിൽക്കുമെന്നാണ് മുഖ്യമന്ത്രി നൽകുന്ന ഉറപ്പ്.
തിരുവനന്തപുരത്ത് യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം; പൊലീസ് പ്രതികളുടെ ഭാഗത്തെന്ന് ആരോപണം
സ്ത്രീകൾ ഉന്നയിക്കുന്ന പരാതികളിൽ അന്വേഷണം നടത്തുന്നതിലും സംരക്ഷണം നൽകുന്നതിലെയും പൊലീസ് വീഴ്ചകൾ ഏറെ ചർച്ചയാകുമ്പോഴാണ് പരാതികളുമായി മുന്നോട്ട് വരാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം. മൂന്ന് ലക്ഷത്തിലധികം വരുന്ന അയൽക്കൂട്ടങ്ങളിലെ പ്രവർത്തകരെ രംഗത്തിറക്കി വീടുകളിൽ എത്തിയുള്ള വിവരശേഖരണവും ബോധവത്കരണവുമാണ് തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീയും പദ്ധതിയിടുന്നത്. വാർഡ് മുതൽ ജില്ലാ തലം വരെയും കർമ്മപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സിനിമാ താരം നിമിഷാ സജയനാണ് പ്രചാരണത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡർ. അന്താരാഷ്ട്ര തലത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ സമ്മേളനം സംഘടിപ്പിച്ചാകും ക്യാമ്പയിൻ സമാപനം.
മുഖ്യമന്ത്രിക്കും റിയാസിനുമെതിരായ അധിക്ഷേപം, ഖേദവുമായി ലീഗ് നേതൃത്വം
'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം'; പിണറായിക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ലീഗ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam