കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് പോസിറ്റീവ്

Published : Aug 01, 2020, 02:28 PM ISTUpdated : Aug 01, 2020, 02:34 PM IST
കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് പോസിറ്റീവ്

Synopsis

ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സിന്ധു ഇന്ന് പുലർച്ചെയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

പാലക്കാട്: പാലക്കാട് ജില്ലയിൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സിന്ധു ഇന്ന് പുലർച്ചെയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണുണ്ടായത്. പെരുവള്ളൂർ സ്വദേശി  കോയാമു (82), ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), എസ്ഐ അജിതന്‍, ആലുങ്കല്‍ ദേവസ്യ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശുരിലെ ഒരു ചടങ്ങിനെത്തിയ കോരന് കാറ്ററിംഗ് ജീവനക്കാരനിൽ നിന്നാണ് രോഗപ്പകർച്ചയുണ്ടായത്. 

മഞ്ചേരി മെഡിക്കൽ കോളേജില്‍ രാവിലെ 10.30 ന് ആയിരുന്നു കോയാമുവിന്‍റെ മരണം. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇടുക്കിയില്‍ മരിച്ച സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
 

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദിൻ്റെ അമ്മ അന്തരിച്ചു; അന്ത്യം കടുത്ത പനിയെ തുടർന്ന്
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്