
തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതി നൽകിയ യുവതി വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായി. പരാതിക്കാരിയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എംഎൽഎക്കെതിരായ പരാതിയിലെ അന്വേഷണം നടക്കുന്ന കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരായ ശേഷമാണ് അധ്യാപിക വഞ്ചിയൂരിലെത്തിയത്.
കണ്ണൂരിൽ അച്ഛനെ മകൻ വീട്ടിൽ നിന്നും അടിച്ചിറക്കി, മർദ്ദന ദൃശ്യങ്ങളും പുറത്ത്
എൽദോസ് കുന്നപ്പിള്ളിക്കൊപ്പം ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നാലെ എംഎൽഎ മർദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപികയാണ് പരാതിക്കാരി. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനമുണ്ടായതെന്നാണ് പരാതിയിലുള്ളത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി ലഭിച്ചത്. പരാതിയിൽ കോവളം സിഐയാണ് അന്വേഷണം നടത്തുന്നത്. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നുമാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.