
മലപ്പുറം: മുസ്ലീം ലീഗ് (Muslim League) പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതി. മുസ്ലീം ലീഗ് തിരൂരങ്ങാടി (Thirurangadi)നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞി മരക്കാർക്കെതിരെയാണ് പരാതി.
കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ക്കെതിരെ ഇന്ന് രാവിലെയാണ് യുവതി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കുണ്ടൂരിലെ മുസ്ലീം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ താൻ പങ്കെടുത്തിരുന്നു. യോഗം നടക്കുന്നതിനിടെ തനിക്കു നേരെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായ കുഞ്ഞിമരക്കാര്‍ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു. മറ്റുള്ളവര്‍ കേള്‍ക്കെ വേശ്യയാണെന്നും പലരുടേയും കൂടെ പോകുന്നവളാണെന്നും പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തിയും പെരുമാറ്റവും ഏറെ വേദനയുണ്ടാക്കി. ഇതില്‍ നടപടിവേണമെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കുഞ്ഞിമരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേതൃത്വത്തോട് പല തവണ ആവശ്യപെട്ടെങ്കിലും അനുകൂലമായ പ്രതികരണമു ണ്ടായില്ലെന്നും അതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പരാതി കള്ളമാണെന്നാണ് കുഞ്ഞിമരക്കാരുടെ പ്രതികരണം. പ്രവര്‍ത്തകര്‍ എതിരായതിനാല്‍ കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ ഇവരെ മത്സരിപ്പിക്കേണ്ടെന്ന് പറഞ്ഞിരുന്നു. ആ വിരോധമാണ് ആരോപണത്തിനു പിന്നിലെന്നും കുഞ്ഞിമരക്കാര്‍ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു.
Read Also: കെ റെയിൽ കല്ലിടൽ; കോട്ടയത്ത് നാട്ടുകാരുടെ പ്രതിഷേധം; പൊലീസ് ബലംപ്രയോഗിച്ചു, സ്ത്രീകളെ വലിച്ചിഴച്ച് നീക്കി
കോട്ടയം (Kottayam) മാടപ്പള്ളി (Madappally) മുണ്ടുകുഴിയിൽ കെ റെയിൽ (K Rail) കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവച്ചു. നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമjക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോഗം വേണ്ടിവന്നത്.
മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകൾ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് സമരക്കാർ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് അങ്ങനെയുള്ളവരെ ബലം പ്രയോഗിച്ച് നീക്കിയത്. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ഉദ്യോഗസ്ഥർ പൊലീസ് സുരക്ഷയിൽ കെ റെയിൽ സർവ്വേക്കല്ലിട്ടു.
ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam