സ്ത്രീകളുടെ പ്രാതിനിധ്യം നിയമസഭയിലും പാർലമെൻ്റിലും കൂടും, വനിത സംവരണ ബിൽ സ്ത്രീകൾക്ക് കരുത്ത് പകരുമെന്ന് നവ്യ ഹരിദാസ്

Published : Apr 11, 2026, 02:19 PM IST
navya haridas

Synopsis

ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകിയത് എൻഡിഎ ആണെന്നും നവ്യ ഹരിദാസ് പറഞ്ഞു.

കോഴിക്കോട്: വനിത സംവരണ ബിൽ (നാരീശക്തി വന്ദൻ) സ്ത്രീകൾക്ക് കരുത്ത് പകരുമെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. സ്ത്രീകളുടെ പ്രാതിനിധ്യം നിയമസഭയിലും പാർലമെൻ്റിലും കൂടും. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകിയത് എൻഡിഎ ആണെന്നും നവ്യ ഹരിദാസ് പറഞ്ഞു. ബിൽ പുരോഗമനാത്മകമാണ്, രാഷ്ട്രീയ രംഗത്തുള്ള സ്ത്രീകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ബില്ലാണ്. അതേസമയം ബിൽ സ്വാഗതം ചെയ്ത് മഹിള മോർച്ച സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. 

വനിത സംഘടനകൾ എല്ലാവരും ബില്ലിനെ പിന്തുണക്കണം. എല്ലാവരോടും ചർച്ച ചെയ്താവും കേന്ദ്രം ബിൽ പാസാക്കി എടുക്കുക. അതേസമയം നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകുമെന്ന് നവ്യ ഹരിദാസ്. കോഴിക്കോട് നോർത്തിൽ പ്രതീക്ഷയുണ്ട്. ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരിൽ നോർത്ത് മണ്ഡലത്തിൽ നോട്ടീസ് അടിച്ച വിഷയത്തിലും നവ്യ പ്രതികരിച്ചു. എൽഡിഎഫ് മതം ദുരുപയോഗം ചെയ്തു. ഇതിനെതിരെ പരാതി കൊടുക്കുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. ബിജെപി മൂന്നാം മുന്നണിയായി സാന്നിദ്ധ്യം അറിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. ബിജെപിക്ക് മികച്ച സ്വീകാര്യത ലഭിച്ചു. ബിജെപിക്ക് വോട്ട് ചെയ്താൽ അവർ ജയിക്കും എന്ന ഒരു ആത്മവിശ്വാസം ജനങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുണ്ടെന്നും നവ്യ ഹരിദാസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കത്തോലിക്ക സഭയെ തൊട്ടാൽ ചെറുക്കും, പി സി ജോര്‍ജിന്റെയും മകന്റെയും അധിക്ഷേപം ബിജെപി പിന്തുണയോടെ; യു.ഡി.എഫ് ചെറുക്കുമെന്ന് സതീശൻ
ചരിത്രം കുറിച്ച പുഞ്ചിരി, ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സഞ്ചരിച്ച് മനുഷ്യര്‍; ആർട്ടെമിസ് 2 സംഘത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ