
ആലപ്പുഴ: ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ക്ഷണം കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. തിരക്ക് ആയതിനാൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ല. അതിനാൽ എസ്എൻഡിപി പ്രതിനിധിയെ അയച്ചു.അരയക്കണ്ടി സന്തോഷ് എസ്എന്‍ഡിപി പ്രതിനിധിയായി സിപിഎം സെമിനാറിൽ പങ്കെടുക്കും. സെമിനാറിലേക്ക് പോകുന്നതിൽ പ്രശ്നമില്ല. സെമിനാറിൽ എന്ത് പറയുന്നു എന്നതാണ് പ്രധാനം. ബില്ലിന്‍റെ കരട് വരുന്നതിന് മുന്നേ തമ്മിലടിക്കേണ്ടതുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഏക സിവില്‍കോഡിനെതിരെ പാര്‍ലമെന്‍റില്‍ ഏകകണ്ഠമായ അഭിപ്രായം വേണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്നും ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു. വായ്പാ പരിധി വെട്ടിച്ചുരുക്കിലില്‍ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം..അതിനായി എംപിമാര്‍ ശബ്ദമുയര്‍ത്തണം. സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രം നടത്തുന്ന നിയമനിര്‍മ്മാണ നടപടികളെ പാര്‍ലമെന്‍റില്‍ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 20 ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായാണ് എംപിമാരുടെ യോഗം വിളിച്ചത്
ഏക സിവില്‍ കോഡ് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു.ഏകീകൃതസിവില്‍കോഡ് ബഹുസ്വരതയെ തകര്‍ക്കുമെന്നും രാജ്യത്തിന്‍റെ ഐക്യത്തെയും അഖണ്ഡതയേയും ബാധിക്കുമെന്നും കത്തില്‍ പറയുന്നു.ഭരണഘടനയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാണിത്.ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും വര്‍ഗീയ ധ്രൂവീകരണവും മാത്രമാണ് പുതിയ ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ലീഗ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഏക സിവിൽ കോഡിനെതിരെ ഡിഎംകെയും നിയമ കമ്മീഷനെ നിലപാട് അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam