മരംമുറി കേസ്; സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

By Web TeamFirst Published Aug 4, 2021, 1:58 PM IST
Highlights

മരം മുറിച്ചവർക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകൾ ചുമത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മോഷണ കുറ്റം ചുമത്തിയ 68 കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു.


കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസുകളിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം.  പട്ടയ ഭൂമിയിലെ മരം മുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്ത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.

മരം മുറിച്ചവർക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകൾ ചുമത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മോഷണ കുറ്റം ചുമത്തിയ 68 കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു. പട്ടയഭൂമിയിലെ മരം മുറിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.  കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!