കെട്ടിടത്തിൽ നിന്നും വീണ തൊഴിലാളിയുടെ ശരീരത്തിൽ കമ്പി തുളച്ചു കയറി പരിക്ക്

Published : Jul 20, 2025, 06:24 PM IST
hospital bed

Synopsis

ആലത്തൂർ സ്വദേശി നാസറിനാണ് പരിക്കേറ്റത്

പാലക്കാട്: പാലക്കാട് കെട്ടിടത്തിൽ നിന്ന് വീണ തൊഴിലാളിക്ക് ശരീരത്തിൽ കമ്പി തുളച്ചു കയറി പരിക്ക്. ആലത്തൂർ സ്വദേശി നാസറിനാണ് പരിക്കേറ്റത്. മേപ്പറമ്പിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ പെയിൻ്റിങ് ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. ഉയരത്തിൽ നിന്ന കഫോൾഡ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു. താഴെയുള്ള കോൺക്രീറ്റ് പാളിയിലെ കമ്പി ശരീരത്തിൽ തുളച്ചു കയറിയാണ് പരിക്കേറ്റത്. ഉടൻ തന്നെ പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ