സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം, നിയന്ത്രണങ്ങളിലെ ഇളവ് ഓണത്തോടനുബന്ധിച്ച്

By Web TeamFirst Published Aug 25, 2020, 10:42 PM IST
Highlights

കണ്ടെയ്ൻമെന്‍റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗ നിർദ്ദേശപ്രകാരം പ്രവർത്തിക്കണം.

തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് ഇളവ് അനുവദിച്ചു. ഓണം പ്രമാണിച്ച് കണ്ടെയ്ൻമെന്‍റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണിവരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത അറിയിച്ചു.

ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് ഇളവ് അനുവദിച്ചത്. അതേസമയം കണ്ടെയ്ൻമെന്‍റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗ നിർദ്ദേശപ്രകാരം പ്രവർത്തിക്കണം.സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.  ഇന്ന് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടവും വ്യക്തമല്ലെന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. 

click me!