കലാമണ്ഡലം ഹൈദരാലിയുടെ മരണം; ഇന്നും നടുക്കുന്ന ഓർമ്മ

Published : Nov 17, 2019, 08:18 AM IST
കലാമണ്ഡലം ഹൈദരാലിയുടെ മരണം; ഇന്നും നടുക്കുന്ന ഓർമ്മ

Synopsis

കോട്ടയ്ക്കലിൽ നിന്ന് പരിപാടി കഴിഞ്ഞ് പുലർച്ചെ വീട്ടിലെത്തിയ ഹൈദരാലി അപ്പോൾ തന്നെ കലാമണ്ഡലത്തിലേക്ക് പുറപ്പെട്ടു മുള്ളൂക്കരയിൽ വച്ച് ഹൈദരാലി സഞ്ചരിച്ച കാർ മണൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

തൃശ്ശൂർ: കഥകളിസംഗീതരംഗത്തെ അതുല്യകലാകാരനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ മരണം കാറപകടത്തിലായിരുന്നു. കലാരംഗത്ത് ഇനിയും ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് 14 വർഷം മുന്പ് കലാകാരൻ യാത്രയായത്.

കഥകളി സംഗീതരംഗത്തെ ഇസ്ലാം മതത്തില്‍ നിന്നുളള ആദ്യ ഗായകനായിരുന്നു ഹൈദരാലി. 2006 ജനുവരി 5നായിരുന്നു ആ അപകടം. മുള്ളൂക്കരയിൽ വച്ച് ഹൈദരാലി സഞ്ചരിച്ച കാർ മണൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്.

കോട്ടയ്ക്കലിൽ നിന്ന് പരിപാടി കഴിഞ്ഞ് രാത്രി തന്നെ വടക്കാഞ്ചേരിയിലേക്ക് തിരിച്ച ഹൈദരാലി പുലർച്ചെയാണ് വീട്ടിലെത്തിയത്. അപ്പോൾ തന്നെ കുളിച്ച് വീട്ടിൽ നിന്നും കലാമണ്ഡലത്തിലേക്ക് പുറപ്പെട്ടു. ഈ യാത്രയ്ക്കിടെയായിരുന്നു അപകടം. ഇടയ്ക്ക് വച്ച് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അങ്ങിനെ 58ാം വയസ്സില്‍ ആ അതുല്യ പ്രതിഭയെ കേരളത്തിന് നഷ്ടമായി. 

കലാമണ്ഡലം ഹൈദരാലിയുടെ മരണം തകർത്തത് ഒരു കുടുംബത്തെ മുഴുവനാണ്. വടക്കാഞ്ചേരിയിലെ വീട്ടില്‍ ഹൈദരാലിയുടെ ഭാര്യ അഫ്‌സയും മകൾ ഹസിതയും മാത്രമാണുളളത്.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും