
തിരുവനന്തപുരം: ഇന്ന് ലോക ഭക്ഷ്യ സുരക്ഷ ദിനം. ഭക്ഷ്യസുരക്ഷ വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് ഭക്ഷ്യ സുരക്ഷാ ദിനത്തിന് പ്രാധാന്യം ഏറെയാണ്. ഭക്ഷണത്തിൽ മായം ചേർത്താൽ ശിക്ഷിക്കാൻ ശക്തമായ നിയമങ്ങൾ ഉണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
ഭക്ഷ്യസുരക്ഷാ റെയ്ഡുകൾ നടക്കുമ്പോഴും മാറ്റമില്ലാതെ ഭക്ഷണവും മാലിന്യവും തോന്നുംപടി കൈകാര്യം ചെയ്യുന്ന കാഴ്ച്ചകളാണ് സംസ്ഥാനത് പലയിടത്തും ദൃശ്യമാകുന്നത്. പരിശോധിച്ച് നടപടിക്ക് അധികാരമുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ആളില്ലാത്തതാണ് പ്രധാന തടസ്സം. പരിശോധിക്കാൻ സംവിധാനമുള്ള തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരാകട്ടെ പരിശോധിക്കാനല്ലാതെ നടപടിക്ക് അധികാരമില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ്.
'ഫുഡ് സൂപ്പർ സേഫ്റ്റി സീറോ'- റോവിംഗ് റിപ്പോർട്ടർ പരമ്പര കാണാം:
സംസ്ഥാനത്ത് ലൈസൻസെടുത്ത 91,000 സ്ഥാപനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലുള്ളത്. എന്നാൽ രജിസ്ട്രേഷൻ മാത്രമുള്ള 587364 സ്ഥാപനങ്ങളുമുണ്ട്. ഇതെല്ലാം, നിയമസഭാ മണ്ഡലത്തിൽ ഒരു ഓഫീസ് മാത്രമുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നോക്കിയാലെത്തില്ലെന്ന് ഉറപ്പാണ്. എന്നാൽ ഓരോ പഞ്ചായത്തുകളിൽപ്പോലം ഒരു ഹെൽത്ത് ഇൻസ്പെക്ടറും നാല് ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും ഉൾപ്പടെ അഞ്ച് പേരുള്ള സംവിധാനമുണ്ട്. എന്നിട്ടും ഭക്ഷണവും മാലിന്യവും തോന്നുംപടി കൈകാര്യം ചെയ്യുന്ന കാഴ്ച്ചകൾ തുടരുന്നതിന് കാരണം ഹെൽത്ത് ഇൻസ്പെക്ടർമാര്‍ക്ക് നടപടി സ്വീകരിക്കാന്‍ അധികാരമില്ല എന്നതാണ്. അായത്, പേരിന് കാണുന്ന റെയ്ഡുകളല്ലാതെ ഭക്ഷ്യ സുരക്ഷാ സംവിധാനം പകുതിയും സങ്കൽപ്പം മാത്രമാണെന്ന് ചുരുക്കം.