നിയമസഭയിലെ അരനൂറ്റാണ്ട്, ജന്മദിനത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരമൊരുക്കാന്‍ ലോക മലയാളി സമൂഹം

Published : Oct 29, 2020, 02:28 PM IST
നിയമസഭയിലെ അരനൂറ്റാണ്ട്, ജന്മദിനത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരമൊരുക്കാന്‍ ലോക മലയാളി സമൂഹം

Synopsis

അമേരിക്ക, കാനഡ, യൂറോപ്പ് ,ഗൾഫ് ,ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം  മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തീയതി വൈകിട്ട് 7- 30നാണ് ചടങ്ങ്

77-ാം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരമൊരുക്കാന്‍ ലോക മലയാളി സമൂഹം. കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകന് ഓണ്‍ലൈനായാണ് ആദരം നല്‍കുന്നത്.

അമേരിക്ക, കാനഡ, യൂറോപ്പ് ,ഗൾഫ് ,ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം  മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തീയതി വൈകിട്ട് 7- 30ന് (ഇന്ത്യൻ സമയം) നടക്കുന്ന പരിപാടി ഓൺലൈൻ സൂം മീറ്റിങ്ങിലൂടെയാണ് സംഘടിപ്പിക്കുന്നത്. 

ഗ്ലോബൽ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖർ  പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾക്ക് globalmalayaleemeet@gmail.com ബന്ധപ്പെടാവുന്നതാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യലഹരിയിൽ സംഘർഷം; കൊല്ലത്ത് 39കാരനെ കുത്തിക്കൊലപ്പെടുത്തി, മുഖ്യപ്രതി ഒളിവിൽ
ശബരിമലയിലെ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം; കൃത്രിമം എവിടെയെന്ന് കണ്ടെത്താനായില്ല