സംസ്ഥാനത്ത് ഇന്ന് ഇതുവരെ 30 അപകടം; മൂന്ന് മരണം; 27 പേർക്ക് പരിക്ക്

By Web TeamFirst Published Nov 17, 2019, 9:38 AM IST
Highlights
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ ഒൻപത് മണി വരെ ആറ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്
  • രാത്രി പൊന്നാനിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ നൗഷാദിന്റെ നില ഗുരുതരമായി തുടരുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് ഇതുവരെ  29 അപകടങ്ങൾ നടന്നു. മൂന്ന് പേർ മരിച്ചപ്പോൾ 25 പേർക്ക് പരിക്കേറ്റു. രാത്രി 12.30യ്ക്ക് പൊന്നാനിയിൽ നടന്ന വാഹനാപകടത്തിലാണ് മൂന്ന് പേർ മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ ഒൻപത് മണി വരെ ആറ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റ എട്ട് പേരെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് രാവിലെ എട്ട് മണി വരെ 16 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ 8.15 വരെ അഞ്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് പേർക്ക് പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളജിലും വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിൽ സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് രണ്ട് പേരെ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

അതേസമയം രാത്രി പൊന്നാനിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ നൗഷാദിന്റെ നില ഗുരുതരമായി തുടരുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് നൗഷാദുള്ളത്. നൗഷാദിനൊപ്പം കാറിലുണ്ടായിരുന്ന തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ പൊന്നാനി കുണ്ടുകടവില്‍ വച്ച് ലോറി ഇടിക്കുകയായിരുന്നു.  

click me!