വിമര്‍ശിക്കുന്നവരെ സംഘിയാക്കുന്നത് അവസാനിപ്പിക്കണം; സിപിഎമ്മിനോട് കല്‍പറ്റ നാരായണന്‍

Published : Apr 10, 2019, 05:23 PM IST
വിമര്‍ശിക്കുന്നവരെ സംഘിയാക്കുന്നത് അവസാനിപ്പിക്കണം; സിപിഎമ്മിനോട് കല്‍പറ്റ നാരായണന്‍

Synopsis

വൃതൃസ്തമായനിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് സി പി എം അറിയുന്നില്ല

കോഴിക്കോട്: വിമര്‍ശനമുന്നയിക്കുന്നവരോടുള്ള സി പി എം പ്രവര്‍ത്തകരുടെ അസഹിഷ്ണുതയ്ക്കെതിരെ പ്രതികരിച്ച് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ രംഗത്ത്. വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ മുഴുവന്‍ സംഘിയാക്കുന്ന രീതി സി പി എം അനുഭാവികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൃതൃസ്തമായനിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് സി പി എം അറിയുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചൂണ്ടികാട്ടി.

കല്‍പ്പറ്റ നാരായണന്‍റെ കുറിപ്പ്

സിപിഎമ്മിനെ ആരെങ്കിലും വിമർശിച്ചാൽ വിമർശകനെ സംഘിയാക്കുകയാണ് പാർട്ടി അനുഭാവികളുടെ രീതി. ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമർശകന്റെ തലയിൽ വെച്ച് അവർ ധനൃരാകും. പ്രിയനന്ദന്റെ തലയിലൊഴിച്ച ദ്രാവകത്തേക്കാൾ നാറുന്ന ഈ പദപട്ടാഭിഷേകത്താൽ സഖാക്കൾ എന്താണ് നേടുന്നത്? സിപിഎമ്മിന്റേയും ഉറ്റ ശത്രുക്കളായ ആര്‍ എസ് എസിന്റേയും മാത്രം നാടാണിതെന്നോ. either cpm or rss എന്നതാണോ മലയാളിക്ക് സാദ്ധൃമായ ഏക identity? എല്ലാവർക്കും ഇടമുള്ള, വിയോജിപ്പുകൾക്കിടമുള്ള ഒരു നാട് നിങ്ങൾ ഇല്ലാതാക്കുകയാണ്. വൃതൃസ്തമായ നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം