എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ തൈക്കോട്ടിൽ ആഷിഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : May 20, 2024, 08:58 PM IST
എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ തൈക്കോട്ടിൽ ആഷിഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Synopsis

നന്നായി പഠിച്ച കൂടുതൽ നല്ല ജോലിയിൽ കയറണമെന്ന ആഗ്രഹം ആഷിഖിനുണ്ടായിരുന്നു

പാലക്കാട്: എഴുത്തുകാരനും കെഎസ്ആര്‍ടിസി കണ്ടക്‌ടറുമായ പാലക്കാട് എടത്തനാട്ടുകര തൈക്കോട്ടിൽ ആഷിഖിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു.  വൈകിട്ടാണ് സംഭവം. കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയിൽ കണ്ടക്ടറായ ആഷിഖ് ഒരു മാസമായി അവധിയിലായിരുന്നു. രണ്ട് വര്‍ഷത്തേക്കായിരുന്നു ആഷിഖ് അവധിയിൽ പ്രവേശിച്ചത്. 2016 ലാണ് ജോലിക്ക് കയറിയത്. എംഎ, ബിഎഡ് ബിരുദ ധാരിയാണ്. നന്നായി പഠിച്ച കൂടുതൽ നല്ല ജോലിയിൽ കയറണമെന്ന ആഗ്രഹം ആഷിഖിനുണ്ടായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി