
ദുബായ്: പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭര്‍ത്താവ് ഒ വി അബ്ദുള്‍ ഫഹിം നിര്യാതനായി. ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അബ്ദുള്‍ ഫഹിം അന്തരിച്ചത്. 48 കാരനായ അബ്ദുള്‍ ഫഹിം ശനിയാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞ് വീഴുകായായിരുന്നു. ഇടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായ് സിലിക്കൺ ഒയാസിസിലെ ആശുപത്രിയിൽ വച്ചാണ് അബ്ദുള്‍ ഫഹിമിന്‍റെ മരണം സ്ഥിരീകരിച്ചത്. 20 കൊല്ലത്തോളമായി ഫഹിം പ്രവാസലോകത്തായിരുന്നു താമസിച്ചുവന്നത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫഫിം.
ദുബായിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. നേരത്തെ 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജറായും അബ്ദുൾ ഫഹിം ജോലി ചെയ്തിരുന്നു. പ്രവാസലോകത്ത് മലയാളികളുടെ വിവിധ കലാ - കായിക - സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യം കൂടിയായയിരുന്നു അബ്ദുൾ ഫഹിം. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.
ഭാര്യ സിതാര ദുബായിയിൽ ഉള്ളപ്പോഴാണ് ഇദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ചത്. പത്ത് ദിവസത്തിലേറെയായി ഭർത്താവിനൊപ്പം ദുബായിയിലുള്ള സിതാര രണ്ട് ദിവസത്തിനുള്ളിൽ മടങ്ങാനിരിക്കെയാണ് വേദനിപ്പിക്കുന്ന വാർത്തയെത്തിയത്. പിതാവ് : ബാറയിൽ അബൂട്ടി, മാതാവ് : ഓ വി സാബിറ, മക്കൾ : ഗസൽ, ഐദിൻ, സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബൈ സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിയായ സിതാര കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. കണ്ണൂരിലെ ബ്രണ്ണൻ കോളേജിലാണ് ഇരുവരും പഠിച്ചത്. ഇവിടെ വച്ചുള്ള സൗഹൃദമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചേർന്നത്.