
ആലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം എട്ട് SDPI പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഒമ്പത് പേരടക്കം ഇരുപത്തഞ്ചു പേർക്കെതിരെയാണ് കേസ്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
അതേസമയം ചേർത്തല,വയലാർ മേഖലകളിൽ സംഘർഷ സാധ്യത ഉള്ളതിനാൽ സമീപസ്ഥലങ്ങളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ഒരോ മേഖല തിരിച്ച് നൽകിയാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഇന്നലെ ഹർത്തലിനിടെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ മൂന്ന് ദിവസത്തേക്ക് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എസ്ഡിപിഐ ആക്രമണത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കെ.എസ്.നന്ദു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam