ഐപിഎസ് തലത്തില്‍ അഴിച്ചുപണി; യതീഷ് ചന്ദ്ര കണ്ണൂര്‍ എസ്‍പി, അനൂപ് ജോണ്‍ കുരുവിള തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍

Published : Jan 03, 2020, 06:14 PM ISTUpdated : Jan 03, 2020, 07:19 PM IST
ഐപിഎസ് തലത്തില്‍ അഴിച്ചുപണി; യതീഷ് ചന്ദ്ര കണ്ണൂര്‍ എസ്‍പി, അനൂപ് ജോണ്‍ കുരുവിള തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍

Synopsis

ഡിഐജി അനൂപ് ജോണ്‍ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൻറെ തലപ്പത്ത് നിയമിച്ചു. ഡിഐജി നീരജ് കുമാർ ഗുപ്തയെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. 

തിരുവനന്തപുരം: ഐപിഎസ് തലത്തില്‍ വീണ്ടും അഴിച്ചുപണി. ഡിഐജി അനൂപ് ജോണ്‍ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൻറെ തലപ്പത്ത് നിയമിച്ചു. ഡിഐജി നീരജ് കുമാർ ഗുപ്തയെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. ജില്ലാപൊലീസ് മേധാവിമാരെയും മാറ്റി.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയെ കണ്ണൂർ എസ്‍പിയായി നിയമിച്ചു. ആർ ആദിത്യയാണ് പുതിയ തൃശൂർ കമ്മീഷണർ. കണ്ണൂർ എസ്‍പിയായ പ്രതീഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ടി നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാക്കി.

പി കെ മധുവാണ് പുതിയ ഇടുക്കി എസ്‍പി. ആർ.കറുപ്പസ്വാമി തിരുവനന്തപുരം സിറ്റി ഡിസിപിയാകും. സക്കറിയ ജോർജ് വിമണ്‍സ് സെൽ എസ്‍പിയാകും.  ആർ സുകേശനാണ് പുതിയ  സ്പെഷ്യൽ ബ്രാഞ്ച് എസ്‍പിയാകും. വി എം മുഹമ്മദ് റഫീക്കിനെ കണ്‍സ്യൂമ‌ർ ഫെഡ് എംഡിയായും നിയമിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം; നടപടി ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാ​ഗമായി
സർക്കാർ ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേൽപ്പിച്ചു; വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയ സ്ത്രീ പ്രകോപിതയായി, സംഭവം മുക്കം നഗരസഭയിൽ