സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

Published : Jun 02, 2023, 06:35 AM ISTUpdated : Jun 02, 2023, 07:15 AM IST
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

Synopsis

കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മഴ സാധ്യത കൂടുതൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മഴ സാധ്യത കൂടുതൽ.

നാളെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം അടുത്തയാഴ്ച തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തിങ്കളാഴ്ചയോടെ രൂപമെടുത്ത ചക്രവാതച്ചുഴി പിന്നീട് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് അറിയിപ്പ്.

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; ചക്രവാതച്ചുഴി രൂപപ്പെടുന്നു, കേരളത്തിലെ മഴയെ സ്വാധീനിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`ദീർഘകാല കരാർ റദ്ദാക്കിയതിൽ യാതൊരു പങ്കുമില്ല'; പിണറായി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ഡോ. ബി അശോക്
ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്: കൂടുതൽ പി എസ് സി അംഗങ്ങളെ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും