'നീയെന്റെ നാടിന്റെ സ്വപ്നപുത്രി..'; ആലപ്പുഴ ബൈപ്പാസിനെ കുറിച്ചുള്ള കവിത ചൊല്ലി മന്ത്രി ജി സുധാകരൻ

By Web TeamFirst Published Jan 30, 2021, 8:40 PM IST
Highlights

'ഓടിയോടി തിമർക്കും ഗതാഗത വാഹന വ്യൂഹം...' എന്ന വരികളിൽ  കവിത ചൊല്ലിത്തുടങ്ങി മന്ത്രി. ഏവരും ഒന്നേ മൊഴിയൂ മനോഹരീ... നീയെന്റെ നാടിന്റെ സ്വപ്നപുത്രി... നീളെ പുനർജനിക്കുന്നിതാലപ്പുഴ... എന്നും ചൊല്ലി ജി സുധാകരൻ. 

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് തുറന്നതിനൊപ്പം നവമാധ്യമങ്ങളി‌ലെ ചർച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ സ്വപ്ന പദ്ധതിയെ കുറിച്ച് എഴുതിയ കവിതകളാണ്. കവിതയുടെ വിശേഷങ്ങൾ മന്ത്രി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചു.

'ഓടിയോടി തിമർക്കും ഗതാഗത വാഹന വ്യൂഹം...' എന്ന വരികളിൽ  കവിത ചൊല്ലിത്തുടങ്ങി മന്ത്രി. ഏവരും ഒന്നേ മൊഴിയൂ മനോഹരീ... നീയെന്റെ നാടിന്റെ സ്വപ്നപുത്രി... നീളെ പുനർജനിക്കുന്നിതാലപ്പുഴ... എന്നും ചൊല്ലി ജി സുധാകരൻ. 

ആലപ്പുഴ ബൈപ്പാസിനെ എന്തുകൊണ്ട് ഒരു സ്ത്രീ സൌന്ദര്യം കൽപ്പിച്ചുകൊടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു... കാരണം, സൌന്ദര്യ ബോധം കവികൾ കൽപ്പിച്ച് കൊടുത്തത് സ്ത്രീകൾക്കാണ്, പുരുഷന് സൌന്ദര്യമില്ലെന്നല്ല, സ്ത്രീയുടെ ശരീരരത്തിൽ ഒരു സാരി ചുറ്റിയതുപോലെയാണെന്നും, സ്വഭാവികമായൊരു കാവ്യാന്തരീക്ഷം അങ്ങനെ ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പൂർണ്ണമായും എഴുത്തിലേക്ക് തിരിയാൻ താൽപര്യമുണ്ടോ എന്ന ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി. എഴുത്ത് ഇഷ്ടമാണെന്നും അത് താൽപര്യമുള്ള കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

click me!