ഥാറിൽ എംഡിഎംഎ കടത്താൻ ശ്രമം; മട്ടന്നൂരിൽ യുവഡോക്‌ടർമാർ പിടിയിൽ

Published : Sep 30, 2026, 01:02 PM IST
Mattannur doctors arrested

Synopsis

മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ ഡോ. സിദ്ധാർത്ഥ് എന്നിവരെ ആണ് എക്സൈസ് പിടികൂടിയത്.

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ ഡോ. സിദ്ധാർത്ഥ് എന്നിവരെ ആണ് എക്സൈസ് പിടികൂടിയത്. ഒരാൾ ബെംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടറുമാണ്. എംഡിഎംഎ സൂക്ഷിക്കാനുപയോ​ഗിച്ച ഇവരുടെ ഥാറും പിടികൂടിയിട്ടുണ്ട്.

മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൻ്റെ റൂമിലും ആഡംബര ജീപ്പായ ഥാർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലും എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. ഇവരെ മട്ടന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടർ നടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടംവേലി ഫ്ലാറ്റ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു; ശുപാർശ നൽകി മന്ത്രി കെ എം ഷാജി
21 ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി, ഇടുക്കി മെഡിക്കൽ‌ കോളേജ് ആശുപത്രിക്കെതിരെ ആരോപണം