പ്രണയിച്ചതിന് കൊടും ക്രൂരത: മലപ്പുറത്ത് ട്രാക്കിലിട്ട് ഇരുമ്പ് വടി കൊണ്ടടിച്ച് യുവാവിനെ മൃതപ്രായനാക്കി

Published : Jun 02, 2019, 01:13 PM ISTUpdated : Jun 02, 2019, 01:27 PM IST
പ്രണയിച്ചതിന് കൊടും ക്രൂരത: മലപ്പുറത്ത് ട്രാക്കിലിട്ട് ഇരുമ്പ് വടി കൊണ്ടടിച്ച് യുവാവിനെ മൃതപ്രായനാക്കി

Synopsis

റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതി. നാഷിദ്അലിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: പ്രണയിച്ചുവെന്ന പേരില്‍ മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവിന് ഗുണ്ടാ ആക്രമണം നേരിട്ടതായി പരാതി. പാതായ്ക്കര ചുണ്ടപറ്റ  നാഷിദ്അലി (20 )ക്കാണ് മര്‍ദ്ദനേറ്റത്. ഇയാളെ റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതി. നാഷിദ്അലിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്ന് ഇയാളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറണെമന്നാവശ്യപ്പെട്ട് നിരന്തരമായ ഭീഷണി ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇയാള്‍ പറയുന്നത്. നാഷിദിന്‍റെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. 

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്