
പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ അനന്തിരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു. മദ്യലഹരിയിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. കൗണ്ടന്നൂരിൽ ശെന്തിൽ കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിടികൂടി. ഇരുവരും ഒന്നിച്ചാണ് മദ്യപിച്ചത്. അതിനുശേഷം ഒന്നിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരൻ ശെന്തിൽ കുമാറഇന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രഭാകരൻ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam