10 മാസം പ്രായമുള്ള കുഞ്ഞിന് തലച്ചോറിൽ നീർക്കെട്ട്; ചികിത്സയ്ക്ക് പണമില്ലാതെ ഇരുകാലുകളും മുറിച്ചുമാറ്റിയ യുവാവ്

Published : May 12, 2024, 01:33 PM ISTUpdated : May 12, 2024, 01:44 PM IST
10 മാസം പ്രായമുള്ള കുഞ്ഞിന് തലച്ചോറിൽ നീർക്കെട്ട്; ചികിത്സയ്ക്ക് പണമില്ലാതെ ഇരുകാലുകളും മുറിച്ചുമാറ്റിയ യുവാവ്

Synopsis

ജോലിക്കിടെ കോണ്‍ക്രീറ്റ് തൂണ്‍ തകര്‍ന്ന് വീണു. ഇരുകാലുകളും മുറിച്ച് മാറ്റേണ്ടി വന്നു. മീന്‍വില്‍പ്പനയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് കുഞ്ഞിന് അസുഖം ബാധിച്ചത്.

കാസര്‍കോട്: തൊഴിലിടത്തുണ്ടായ അപകടത്തില്‍ ഇരു കാലുകളും മുറിച്ച് മാറ്റേണ്ടി വന്ന റിയാസ് ഇപ്പോള്‍ മീന്‍ വിറ്റാണ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പത്ത് മാസം പ്രായമുള്ള മകള്‍ക്ക് അസുഖം ബാധിച്ചതോടെ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് റിയാസ്.

കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്ന് കാസര്‍കോട് നിര്‍മ്മാണ ജോലിക്ക് എത്തിയതായിരുന്നു എഫ് എം റിയാസ്. അഞ്ച് വര്‍ഷം മുമ്പ് പള്ളിയുടെ നവീകരണത്തിനിടെ കോണ്‍ക്രീറ്റ് തൂണ്‍ റിയാസിന് മേല്‍ തകര്‍ന്ന് വീണു. കാലുകള്‍ ചിതറിത്തെറിച്ചു. ഇരുകാലുകളും മുറിച്ച് മാറ്റേറേണ്ടി വന്നു. ആശുപത്രിയിലെ മുഴുവന്‍ ചെലവും വഹിച്ച പള്ളിക്കമ്മിറ്റി പൈക്ക ബാലനടുക്കത്ത് സ്ഥലം വാങ്ങി വീടും നിർമിച്ച് കൊടുത്തു.

എംപി ഫണ്ടില്‍ നിന്ന് മുച്ചക്ര സ്കൂട്ടറും ലഭിച്ചതോടെ മീന്‍വില്‍പ്പനയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനായി ശ്രമം. രാവിലെ മുതല്‍ വൈകുന്നേരം വരെ മീന‍് വിറ്റാല്‍ പെട്രോൾ ചെലവുകള്‍ കഴിച്ച് 300 രൂപയോളം മിച്ചമുണ്ടാകും. ഇതിനിടയിലാണ് ഇപ്പോള്‍ പത്ത് മാസം മാത്രം പ്രായമുള്ള മകള്‍ക്ക് തലച്ചോറിൽ നീർക്കെട്ടുള്ള അസുഖം ബാധിച്ചത്. സ്കാനിംഗിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് റിയാസ്.

ഇത്രയധികം സഹായങ്ങള്‍ തനിക്ക് തന്ന പള്ളിക്കമ്മറ്റിയെ ഇനി സമീപിക്കുന്നത് എങ്ങനെയെന്ന് റിയാസ്. സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ മകളുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാനാകൂ.

അക്കൗണ്ട് വിശദാംശങ്ങള്‍

പേര്- RIYAS F MALLIGAWAD

അക്കൌണ്ട് നമ്പർ: 42652600000940

ഐഎഫ്എസ്‍സി: CNRB0005017

CANARA BANK

CHERKALA BRANCH

KASARAGOD

ഗൂഗിള്‍ പേ: 9061162026
 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K