ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്

Published : Aug 14, 2022, 01:11 PM IST
ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്

Synopsis

മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയിൽ അരുണിനെ (24) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലുവ: ആലുവയിലെ പാലസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട് പറമ്പിൽ രമേശനാണ് (36) മരിച്ചത്. മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയിൽ അരുണിനെ (24) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മി നഴ്സിംഗ് ഹോമിന് സമീപമായിരുന്നു അപകടം.

ബൈക്ക് സ്ലാബില്ലാത്ത ഓടയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

പത്തനംതിട്ട: വള്ളിക്കോട് ബൈക്കപകടത്തിൽ യുവാവിന് പരിക്ക്.  വള്ളിക്കോട് സ്വദേശി യദു കൃഷ്ണനാണ്  തലയ്ക്ക് പരിക്കേറ്റത്. റോഡരുകിൽ സ്ലാബിലാത്ത ഓടയിലേക്കാണ് ബൈക്ക് യാത്രക്കാരൻ വീണത്. യദുകൃഷ്ണനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുഴി കണ്ട് വെട്ടിച്ച ബൈക്ക് യാത്രികൻ ലോറിക്കടിയിൽ പെട്ട് മരിച്ചു

ആലപ്പുഴ: സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യാത്രക്കാരൻ ലോറിക്കടിയിൽ പെട്ട് മരിച്ചു. ആലപ്പുഴ - പുന്നപ്ര ദേശീയപാതയിൽ കുറവൻതോട് വെച്ചാണ് അപകടം നടന്നത്. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി - 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസിൽ തട്ടി പിന്നീട് ലോറിക്കടയിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മഹാരാഷ്ട്ര മുൻമന്ത്രി വാഹനാപകടത്തിൽ മരിച്ചു 

പനവേൽ: മഹാരാഷ്ട്രയിലെ മുൻമന്ത്രിയും ശിവസൻഗ്രം പാർട്ടി നേതാവുമായ വിനായക് മേത്തെ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ മുംബൈ പൂനെ എക്സ്പ്രസ് വേയിലായിരുന്നു അപകടകം. പൻവേലിലെ എംജിഎം ആസുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അത് വഴി വന്ന വാഹനങ്ങൾ സഹായിച്ചില്ലെന്നും ഏറെ നേരെ റോഡിൽ കിടക്കേണ്ടി വന്നെന്നും ഡ്രൈവർ പറയുന്നു. മറാത്താ സംവരണ പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയാണ് മേത്തെ. ബിജെപി സർക്കാരിൽ സഹമന്ത്രിയായിരുന്നു. ഇത്തവണയും മന്ത്രിസഭയിൽ ഇടമുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ