ചെന്നൈയിൽ നിന്നെത്തി ക്വാറന്റീൻ കാലാവധി പൂർത്തീകരിച്ച കോട്ടപ്പടി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 16, 2020, 08:53 PM IST
ചെന്നൈയിൽ നിന്നെത്തി ക്വാറന്റീൻ കാലാവധി പൂർത്തീകരിച്ച കോട്ടപ്പടി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ചെന്നൈയിൽ നിന്നെത്തി ക്വാറന്റീൻ കാലാവധി പൂർത്തീകരിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുവായൂർ കോട്ടപ്പടി സ്വദേശി  അനീഷ് ആണ് മരിച്ചത്

തിരുവനന്തപുരം: ചെന്നൈയിൽ നിന്നെത്തി ക്വാറന്റീൻ കാലാവധി പൂർത്തീകരിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുവായൂർ കോട്ടപ്പടി സ്വദേശി  അനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. ജൂൺ 25 നാണ് ഇദ്ദേഹം ചെന്നൈയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് ഗുരുവായൂരിലെ കെടിഡിസി ടമറിന്റ് ഹോട്ടലിൽ ക്വാറന്റീനിലായിരുന്നു.

14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിശോധനയിൽ ഫലം പോസറ്റീവാകുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇന്നത്തോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നന്ദകുമാറിന്‍റെ മലപ്പുറം വിദ്വേഷ പരാമർശം തള്ളാതെ പിണറായി, പരാമർശം ജാഗ്രതാ നിർദ്ദേശം മാത്രമെന്ന് വിശദീകരണം; യുഡിഎഫ് സർക്കാരിനും പൊലീസിനും രൂക്ഷവിമർശനം
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ച,മരണം നടക്കാത്തത് കൊണ്ടാണോ കേസെടുക്കാത്തതെന്ന് സുരേഷ് ഗോപി