
കണ്ണൂര്‍: കരിയാട് - പടന്നക്കര ഇടുത്തലതാഴക്കുനിയില്‍ പ്രബീഷ് (35) ആണ് അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലുള്ളത്. പ്രബീഷിന്‍റെ അച്ഛന്‍ ഇടുത്തലതാഴക്കുനിയില്‍ ബാബു ആറ് വര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് പ്രബീഷായിരുന്നു അമ്മയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണി. സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്ന കുടുംബമാണ് പ്രബീഷിന്‍റെത്. അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്‍റെ ഭാരം പ്രബീഷിന്‍റെ ചുമതലയായിരുന്നു. ഇതിനിടെയാണ് പ്രബീഷിനും രോഗം സ്ഥിരീകരിക്കുന്നത്. പടന്നക്കര പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സമയത്തായിരുന്നു പ്രബീഷില്‍ രോഗം സ്ഥിരീകരിക്കുന്നത്.
എറണാകുളത്തും തിരുവനന്തപുരത്ത് ആര്‍സിസിയിലുമായി ചികിത്സയ്ക്കായി ഇതിനകം ലക്ഷക്കണക്കിന് തുക ചെലവായി. ചികിത്സയ്ക്കായി ഇനിയും ഏറെ പണം ആവശ്യമാണ്. അമ്മയും ഭാര്യയും മാത്രമടങ്ങുന്ന കുടുംബം പ്രബീഷിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ പ്രബീഷിന്‍റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് നാട്ടുകാര്‍ പ്രബീഷ് ആലേരി ചികിത്സാസഹായ ഫണ്ട് രൂപീകരിച്ചു. പാനൂര്‍ നഗരസഭാ കൌണ്‍സിലര്‍ എം ടി കെ ബാബു ചെയര്‍മാനും എം കെ രജീന്ദ്രന്‍ കണ്‍വീനറായുമാണ് ചികിത്സാ സഹായ ഫണ്ട് രൂപികരിച്ചത്. ഫെഡറല്‍ ബാങ്കിന്‍റെ തലശ്ശേരി ബാങ്കിലാണ് അക്കൌണ്ട്. പ്രബീഷ് ആലേരി ചികിത്സാസഹായ നിധിയുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
Account Holder : Prabeesh A T K
Account Number : 10880100276701
IFSC Code : FDRL0001088
G Pay Number : +91 9744173988
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam