ആണ്‍സുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Nov 09, 2024, 05:18 PM ISTUpdated : Nov 09, 2024, 07:42 PM IST
ആണ്‍സുഹൃത്ത് ബന്ധത്തിൽ നിന്ന് പിന്മാറിയ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിലെ മനോവിഷമത്തിൽ യുവാവ് എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചി:ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിലെ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ചാണ് കോഴിക്കോട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ബെല്‍റ്റ് കഴുത്തിൽ കുരുക്കിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ഉടൻ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം തടഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

 എറണാകുളം പള്ളുരുത്തി സ്വദേശിയായ യുവാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് ഒന്നരവര്‍ഷമായി അടുപ്പത്തിലായിരുന്നു. എന്നാൽ, അടുത്തിടെ പള്ളുരുത്തി സ്വദേശിയായ യുവാവ് ബന്ധത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സുഹൃത്തിനെ ഇയാളുടെ ആവശ്യപ്രകാരം സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പൊലീസിനോടും ഇയാൾ താത്പര്യകുറവ് ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് മനോവിഷമത്തിൽ സ്വവർഗാനുരാഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

വയനാട്ടിൽ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി; 22 വയസുള്ള മകൻ ആശുപത്രിയിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്