
കണ്ണൂർ: തളിപ്പറമ്പിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശിയായ ഇരുപത്തിമൂന്നുകാരി സ്നേഹ മെർലിനാണ് പിടിയിലായത്. ചൈൽഡ് ലൈൻ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. തളിപ്പറമ്പ് പൊലീസാണ് സ്നേഹയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പന്ത്രണ്ടുകാരി പീഡനത്തിന് ഇരയായത്. പുളിമ്പറമ്പ് സ്വദേശിയായ സ്നേഹ മെർലിൻ പല തവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ആഭരണങ്ങൾ ഉൾപ്പെടെ വാങ്ങിനൽകി കുട്ടിയെ ചൂഷണം ചെയ്തു. കുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെടുത്ത അധ്യാപികയാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. തുടർന്ന് കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സ്നേഹ പീഡിപ്പിച്ച വിവരം തുറന്നു പറഞ്ഞത്. തളിപ്പറമ്പ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ട് സ്നേഹ. തളിപ്പറമ്പിലെ സിപിഐ നേതാവിനെ മർദിച്ച കേസിലും യുവതി പ്രതിയാണ്.