മകളുടെ വീട്ടിലേക്ക് വിരുന്നു പോകുമ്പോൾ കാർ അപകടം: അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്

Published : Mar 14, 2025, 02:26 PM IST
മകളുടെ വീട്ടിലേക്ക് വിരുന്നു പോകുമ്പോൾ കാർ അപകടം: അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്

Synopsis

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചുകയറി യാത്രക്കാരിയായ സ്ത്രീ മരിച്ചു

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. തച്ചനാട്ടുകര നാട്ടുകൽ നാട്ടുകൽ ഓവുപാലത്തിന് സമീപം ചേങ്ങോടൻ മൊയ്തുക്കുട്ടിയുടെ ഭാര്യ നഫീസയാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന മകൻ റഫീഖ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകല്ലിൽ  നിന്നും മകളുടെ വീടായ ആലിപ്പറമ്പിലേക്ക് വിരുന്നു പോകുമ്പോഴാണ് അപകടം പറ്റിയത്. കരിങ്കല്ലത്താണി കാമ്പുറം റോഡിലെ പള്ളിക്കുന്ന് ഭാഗത്ത് വെച്ചാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി അപകടം ഉണ്ടായത്.
 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം