വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Published : Feb 27, 2023, 11:48 AM IST
വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Synopsis

പ്രിൻസിക്കും അന്തോണിക്കും ഇടയിൽ തർക്കം പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.   

തിരുവനന്തപുരം: വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസി എന്ന യുവതിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായ പ്രിൻസിയുടെ ഭർത്താവ് അന്തോണി ദാസനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിൻ്റെ അന്വേഷണം. ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ ഇയാൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രിൻസിക്കും അന്തോണിക്കും ഇടയിൽ തർക്കം പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. 
 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും