യൂസഫലിയുടെ ഹെലികോപ്ടർ അപകടം: രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്ത പൊലീസുകാരിക്ക് ഡിജിപിയുടെ ആദരം

By Web TeamFirst Published Apr 12, 2021, 7:09 PM IST
Highlights

യൂസഫലിയുടെ ഹെലികോപ്ടർ അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത വനിതാ പൊലീസ് ഓഫീസര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും

തിരുവനന്തപുരം: യൂസഫലിയുടെ ഹെലികോപ്ടർ അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത വനിതാ പൊലീസ് ഓഫീസര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ക്യാഷ് അവാര്‍ഡും. കൊച്ചിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ക്കാണ് കേരള പോലീസിന്‍റെ  ആദരം.
    
കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ എവി ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും. യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. 

click me!