
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും പൊലീസ് എസ്ഐ ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാൻസാഫ് എസ്ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്ഐ ചമഞ്ഞ് ലഹരി വില്പനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വിൽപ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരിൽ നിന്നും പണം തട്ടിയെന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam